Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rock Excavation

ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി തു​ര​ങ്ക​പാ​ത; പാ​റ തു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പാ​റ തു​ര​ക്ക​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. പാ​റ പൊ​ട്ടി​ക്ക​ലി​ന്‍റെ ആ​ദ്യ സ്ഫോ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​മ​റി​പ്പു​ഴ​യി​ലാ​ണ് ച​ട​ങ്ങ്. താ​മ​ര​ശേ​രി ചു​ര​ത്തി​ന് ബ​ദ​ലാ​യി കോ​ഴി​ക്കോ​ടി​നെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ആ​ന​യ്ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യ്ക്ക് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്റ്റേ​ജ് 2 ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​ത്.

2025 ആ​ഗ​സ്റ്റ് 31ന് ​ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​പാ​ത​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രാ​നി​രി​ക്കെ​യാ​ണ് പാ​റ പൊ​ട്ടി​ക്ക​ലും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് എ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആ​ന​യ്ക്കാം​പൊ​യി​ൽ ക​ള്ളാ​ടി മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫൈ​ന​ൽ ക്ലി​യ​റ​ൻ​സാ​ണ് ല​ഭി​ച്ച​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എ​ന്ന പേ​രി​ല്‍ പ്രോ​ജ​ക്ട് ലോ​ഞ്ചിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണ​ത്തി​നു​ള​ള ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യ​ത്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ തു​ര​ങ്ക​പാ​ത പ​ദ്ധ​തി​യു​ടെ സ​ര്‍​വേ ന​ട​ത്താ​ൻ ര​ണ്ട് കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി മു​ന്നോ​ട്ട് പോ​യി​ല്ല. 2016ല്‍ ​ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ച്ചു.

Latest News

Corehub Up